കൊച്ചി: കോവിഡ് രണ്ടാം വ്യാപനം രൂക്ഷമാകുകയും മൊത്തം കേസുകളുടെ എണ്ണത്തിൽ തുടർച്ചയായി ഇന്ത്യ ഒന്നാമതാകുകയും ചെയ്തത് സാമ്പത്തിക വളർച്ചയെ ബാധിക്കുമെന്ന് പഠന റിപ്പോർട്ട്. കോവിഡ് വ്യാപനം തടയാൻ പല സംസ്ഥാനങ്ങളും ലോക്ഡൗണിനു തുല്യമായ നിയന്ത്രണങ്ങൾ കൊണ്ടുവന്ന സാഹചര്യത്തിൽ, നടപ്പു സാമ്പത്തിക വർഷം ഇന്ത്യയുടെ സാമ്പത്തിക വളർച്ച അനുമാനം 11 ശതമാനത്തിൽനിന്ന് 10.4 ശതമാനമാക്കി എസ്.ബി.ഐ. റിസർച്ച് പുതുക്കി നിശ്ചയിച്ചു.

കോവിഡിനെ തുരത്താൻ ഏറ്റവും ചെലവു കുറഞ്ഞ മാർഗം വാക്സിൻ ലഭ്യമാക്കുകയാണെന്ന് ചീഫ് ഇക്കണോമിക് അഡ്വൈസർ സൗമ്യകാന്തി ഘോഷ് പറഞ്ഞു. മൊത്തം വാക്സിൻ ചെലവ് മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ (ജി.ഡി.പി.) 0.1 ശതമാനം മാത്രമാണെങ്കിൽ ലോക്ഡൗണുകൾ ഇപ്പോൾതന്നെ 0.7 ശതമാനത്തിന്റെ ചെലവ്‌ വരുത്തിെവച്ചിട്ടുണ്ട്.