കോട്ടയം: ഹ്യുണ്ടായ് ഡീലറായ പോപ്പുലർ ഹ്യുണ്ടായിയുടെ എല്ലാ ഷോറൂമുകളിലും സ്പെഷ്യൽ ഓഫറുകൾ തുടരുന്നു. പുതിയ കാർ വാങ്ങുന്നവർക്ക് 1,50,000 രൂപവരെയുള്ള ഓഫറുകളുണ്ട്‌. എല്ലാ കോവിഡ് മാനദണ്ഡങ്ങളും പാലിച്ചുകൊണ്ടാണ് പോപ്പുലർ ഹ്യുണ്ടായ് പ്രവർത്തിക്കുന്നത്. പൂർണമായും വാക്‌സിനേറ്റഡായി പോപ്പുലർ ഹ്യുണ്ടായ് ജീവനക്കാർ ഉപഭോക്താക്കൾക്ക് കൂടുതൽ സുരക്ഷയൊരുക്കുന്നു.

സാൻട്രോയ്ക്ക് 40,000, ഗ്രാൻഡ് ഐ10 നിയോസിന് 50,000, ഓറയ്ക്ക് 50,000, ഐ20യ്ക്ക് 40,000 എന്നിങ്ങനെ ഡിസ്‌കൗണ്ടുകളുണ്ട്. ഓരോ ബുക്കിങ്ങിനും സമ്മാനങ്ങളുമുണ്ട്. ഏത് മോഡൽ വാഹനങ്ങൾക്കും എക്‌സ്‌ചേഞ്ച് സൗകര്യം ലഭ്യം. സൗജന്യ മൂല്യനിർണയം, മാർക്കറ്റ് വിലയേക്കാൾകൂടിയ എക്‌സ്‌ചേഞ്ച് വില. അധ്യാപകർ, ഗവ. ജീവനക്കാർ, കോർപ്പറേറ്റ് ജീവനക്കാർ എന്നിവർക്കും പ്രത്യേക ഓഫറുകൾ ലഭ്യം. നിരവധി ഫിനാൻസ് ഓപ്ഷനുകൾ ലഭ്യമാണ്. ഒരുലക്ഷം രൂപയ്ക്ക് 1234 രൂപ എന്ന മാസതവണ പ്രത്യേക ആകർഷണമാണ്. ഏഴുവർഷം വരെ തിരിച്ചടവ് കാലാവധിയിൽ 100% വരെ ലോണും കിട്ടും.

കോവിഡ് പ്രതിരോധ വാക്‌സിനെടുത്ത എല്ലാ ഉപഭോക്താക്കൾക്കും ആക്‌സസറീസിൽ രണ്ടുമുതൽ അഞ്ചുശതമാനംവരെ ഡിസ്‌കൗണ്ട്‌ ഉണ്ട്‌. കേരളത്തിൽ 32 സെയിൽസ് ഔട്ട്‌ലെറ്റുകളും 33 സർവീസ് സെന്ററുകളും 8 എച്ച്‌ പ്രോമിസ് (യൂസ്‌ഡ്‌ കാർ) ഔട്ട്‌ലെറ്റുകളും പോപ്പുലർ ഹ്യുണ്ടായ്ക്കുണ്ട്‌. കൂടുതൽ വിവരങ്ങൾക്ക്‌: 98950 90693, 81290 51726.