കൊച്ചി: അജ്മൽ ബിസ്മിയിൽ ആകർഷകമായ ഓഫറുകളുമായി ദീപാവലി മെഗാ സെയിൽ. എൽ.ജി. ഉത്പന്നങ്ങൾ പർച്ചേസ് ചെയ്യുന്നവർക്ക് നറുക്കെടുപ്പിലൂടെ എട്ട് കോടി രൂപയുടെ സമ്മാനങ്ങൾ സ്വന്തമാക്കാനുള്ള അവസരമാണ് ഒരുക്കിയിരിക്കുന്നത്.

പ്രമുഖ ബ്രാൻഡുകളുടെ സ്മാർട്ട്‌ഫോണുകൾ, ലാപ്‌ടോപ്പുകൾ, ടാബ്‌ലെറ്റുകൾ, അക്സസറികൾ, സ്മാർട്ട് ടി.വി.കൾ, എ.സി.കൾ, വാഷിങ് മെഷീനുകൾ, റഫ്രിജറേറ്ററുകൾ, മൈക്രോവേവ് ഓവനുകൾ തുടങ്ങിയവ മികച്ച വിൽപ്പന-വിൽപ്പനാന്തര സേവനങ്ങളോടെ സ്വന്തമാക്കാം.

ബജാജ് ഫിനാൻസ്, എച്ച്.ഡി.എഫ്.സി., എച്ച്.ഡി.ബി. തുടങ്ങിയവയുടെ ഫിനാൻസ് സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. ക്രെഡിറ്റ്/ഡെബിറ്റ് ഇ.എം.ഐ. സൗകര്യങ്ങളും ഇതിൽ ഉൾപ്പെടുന്നു.

ബജാജ് ഫിനാൻസിലൂടെ പർച്ചേസ് ചെയ്യുന്നവർക്ക് 10,000 രൂപ വരെയുളള കാഷ് വൗച്ചറും എച്ച്.ഡി.ബി. ഫിനാൻസിലൂടെ പർച്ചേസ് ചെയ്യുന്നവർക്ക് 8,000 രൂപ വരെയുളള കാഷ് വൗച്ചറും നറുക്കെടുപ്പിലൂടെ ഗോൾഡ് കോയിനും എച്ച്.ഡി.എഫ്.സി. ഫിനാൻസിലൂടെ പർച്ചേസ് ചെയ്യുന്നവർക്ക് 10 ശതമാനം കാഷ്ബാക്കും ലഭിക്കും.

തിരഞ്ഞെടുത്ത ഫിനാൻസ് പർച്ചേസുകളിൽ ഒരു ഇ.എം.ഐ. കാഷ്ബാക്കും ലഭിക്കും. കൂടാതെ എക്സ്‌ചേഞ്ച് ഓഫറുമുണ്ട്.

ഹൈപ്പർ വിഭാഗത്തിലും മികച്ച ഓഫറുകളാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. നവംബർ 15 വരെയാണ് ദീപാവലി ഓഫറുകൾ.