കോഴിക്കോട്: സിനിമയിലെ സംഘട്ടന രംഗങ്ങളിലെ അഭിനേതാക്കളും സ്റ്റണ്ട് മാസ്റ്റർമാരും ഒരുമിക്കുന്നു. സ്റ്റണ്ട് ആക്ടേഴ്‌സ് ആൻഡ് മാസ്റ്റേഴ്‌സ് അസോസിയേഷൻ (സാമ) എന്ന സംഘടന രൂപവത്‌കരിച്ചു. സംഘടനയുടെ ലോഗോ പ്രകാശനം പുരുഷൻ കടലുണ്ടി എം.എൽ.എ. സംവിധായകൻ വി.എം. വിനുവിന് നൽകി നിർവഹിച്ചു. സിനിമാതാരം ദേവൻ ആണ് ചെയർമാൻ. ചടങ്ങിൽ അസോസിയേഷൻ പ്രസിഡന്റ് അംജത് മൂസ, സെക്രട്ടറി മനോജ് മഹാദേവ, ട്രഷറർ ഷാജി പട്ടിക്കര, വൈസ് പ്രസിഡന്റ് രാജേഷ് ഗുരുക്കൾ, എക്സിക്യുട്ടീവ് മെമ്പേഴ്‌സ് മുരളി ഗുരുക്കൾ, രതീഷ് എന്നിവർ പങ്കെടുത്തു.