തിരുവനന്തപുരം: ബി.‌എസ്‌.എൻ.എൽ. ലാൻഡ്‌ ഫോൺ സേവനം തുടർന്നും ലഭിക്കുന്നതിന്‌ ഏപ്രിൽ മാസത്തെ ബില്ലുകൾ 23ന്‌ അടയ്ക്കണമെന്ന്‌ ബി.എസ്‌.എൻ.എൽ. തിരുവനന്തപുരം ടെലികോം ജില്ല പ്രിൻസിപ്പൽ ജനറൽ മാനേജർ അറിയിച്ചു. ബി.എസ്‌.എൻ.എൽ. കസ്റ്റമർ സർവീസ്‌ സെന്റർ, ജനസേവന കേന്ദ്രങ്ങൾ, ബി.എസ്‌.എൻ.എൽ. ഓൺലൈൻ പോർട്ടൽ, മൈ ബി.എസ്‌.എൻ.എൽ. ആപ്പ്‌ എന്നിവയിലൂടെ ബിൽ തുക അടയ്ക്കാം.