തിരുവനന്തപുരം : ചങ്ങനാശ്ശേരി അതിരൂപതയുടെ കീഴിലുള്ള ലൂർദ്‌മാതാ എൻജിനീയറിങ്‌ കോളേജും സോഫ്‌റ്റ്‌വേർ കമ്പനിയായ യു.എസ്‌.ടി. ഗ്ലോബലും ധാരണാപത്രം ഒപ്പുവച്ചു. യു.എസ്‌.ടി.യുടെ നൂതന സാങ്കേതിക സംവിധാനങ്ങൾ വിദ്യാർഥികൾക്ക്‌ നേരിട്ട്‌ അഭ്യസിക്കുവാനും, പ്ലേസ്‌മെന്റ്‌ ട്രെയിനിങ്‌, ഓൺസൈറ്റ്‌ ട്രെയിനിങ്‌ എന്നിവ ഉറപ്പുവരുത്താനുമുള്ളതാണ്‌ ധാരണാപത്രം. ലൂർദ് മാതാ ഡയറക്ടർ ഫാ.ടോമി ജോസഫ്‌ പടിഞ്ഞാറേവീട്ടിൽ, യു.എസ്‌.ടി. ഗ്ലോബൽ വൈസ്‌ പ്രസിഡന്റ്‌ ഗിൽറോയ്‌ മാത്യു, ലൂർദ് മാതാ എക്സിക്യൂട്ടീവ്‌ ഡയറക്ടർ ഫാ.സോണി മുണ്ടുനടക്കൽ, ബർസർ ഫാ.എവീസ്‌ എടച്ചെത്ര, പ്രിൻസിപ്പൽ ഡോ.മോഹൻലാൽ, യു.എസ്‌.ടി. എച്ച്‌.ആർ.മാനേജർ ശരത്ത്‌ എന്നിവർ സന്നിഹിതരായിരുന്നു.