കൊച്ചി: കേരള സംസ്ഥാന ചെറുകിട വ്യവസായ അസോസിയേഷൻ (കെ.എസ്.എസ്.ഐ.എ.) എറണാകുളം ജില്ലാ പ്രസിഡന്റായി പി.ജെ. ജോസിനെയും (പോപ്പുലർ കാൻഡിൽസ്), വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ടോം തോമസിനെയും (ഫ്രൂട്ടോമാൻസ്) തിരഞ്ഞെടുത്തു. എം.എ. അലിയാണ് (സെൻട്രൽ കേരള ഗ്രാനൈറ്റ്‌സ്) പുതിയ സെക്രട്ടറി. വി.എം. ബിനു (സൂര്യ മെറ്റൽസ്), എൻ.എ. അനീസ് (മെറിനോ ഇലാസ്‌റ്റോമേഴ്‌സ് ഇന്ത്യ) എന്നിവരെ യഥാക്രമം ജോ. സെക്രട്ടറി-ട്രഷററായും തിരഞ്ഞെടുത്തു.

കെ.എസ്.എസ്.ഐ.എ. എറണാകുളം ജില്ലയുടെ 59-ാമത് വാർഷിക പൊതുയോഗത്തിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. വെബ് മീറ്റിങ്ങായി നടന്ന യോഗം അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എം. ഖാലിദ് ഉദ്ഘാടനം ചെയ്തു. ചെറുകിട വ്യവസായ വെൽഫെയർ ബോർഡ് രൂപവത്‌കരിക്കണമെന്നും വ്യവസായികൾക്ക് പെൻഷൻ പദ്ധതി നടപ്പാക്കണമെന്നും സർക്കാരിനോട് ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രമേയം യോഗം പാസാക്കി. വ്യവസായ മേഖലയുടെ അതിജീവനത്തിന് കൂടുതൽ പദ്ധതികൾ കേന്ദ്ര-സംസ്ഥാന സർക്കാരുകളിൽ നിന്ന്‌ പ്രതീക്ഷിക്കുന്നതായും യോഗം വിലയിരുത്തി.