കൊച്ചി: കെ.ടി.എമ്മിന്റെ ഏറ്റവും പുതിയ മോഡലായ ‘250 അഡ്വഞ്ചർ’ വിപണിയിൽ അവതരിപ്പിച്ചു. 2.48 ലക്ഷം രൂപയാണ് വാഹനത്തിന്റെ ഡൽഹി എക്സ്ഷോറൂം വില. കെ.ടി.എം. ഡീലർഷിപ്പുകളിൽ വാഹനത്തിന്റെ ബുക്കിങ് ആരംഭിച്ചു.

ബി.എസ്. 6 എമിഷനോടുകൂടിയ 248 സി.സി. അത്യാധുനിക ഡി.ഒ.എച്ച്.സി. ഫോർ വാൽവ്‌ സിംഗിൾ സിലിൻഡർ ലിക്വിഡ് കൂൾഡ് എൻജിനാണ് വാഹനത്തിന് കരുത്തേകുന്നത്. 30 എച്ച്.പി. പവർ, 24 എൻ.എം. ടോർക്ക് എന്നിവ ഉയർത്താൻ ഇലക്‌ട്രേിണിക് ഫ്യൂവൽ ഇഞ്ചക്ഷൻ സഹായിക്കുന്നു. സാങ്കേതികമായി നൂതനമായ പവർ അസിസ്റ്റ് സ്ലിപ്പർ ക്ലച്ചാണ് മറ്റൊരു പ്രധാന പ്രത്യേകത. ഇത് 6 സ്പീഡ് ഗിയർബോക്സിൽ ആയാസരഹിതമായ മികച്ച ഗിയർ ഷിഫ്റ്റിങ്ങിന് സഹായിക്കുന്നു. 14.5 ലിറ്ററാണ് ഫ്യൂവൽ ടാങ്ക് സംഭരണശേഷി.