കൊച്ചി: രാജ്യത്ത് ഇലക്‌ട്രിക് മൊബിലിറ്റി പ്രോത്സാഹിപ്പിക്കുന്നതിനായി ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ സീറോ-എമിഷൻ ഇലക്‌ട്രിക് മൊബിലിറ്റിയെക്കുറിച്ച് ‘പ്രൂഫ് ഓഫ് കൺസെപ്റ്റ്’ സാധ്യതാ പഠനം നടത്തി. സൗരോർജം ഉപയോഗിച്ച് ഇലക്‌ട്രിക് വാഹനം ചാർജ് ചെയ്യുന്ന ആശയമാണ് സീറോ-എമിഷൻ ഇലക്‌ട്രിക് മൊബിലിറ്റി. എം.ടെക് മഹീന്ദ്ര ഇൻകുബേറ്റ് ചെയ്ത സ്റ്റാർട്ട്അപ്പ് ആയ ഹൈജ് എനർജിയാണ് ഇ.വി. ചാർജിങ് സിസ്റ്റം രൂപകല്പന ചെയ്തിരിക്കുന്നത്.

വിവിധ കമ്പനികളുമായി സഹകരിച്ച് ഇലക്‌ട്രിക് വാഹനങ്ങൾക്കായി 54 ബാറ്ററി ചാർജിങ് / സ്വാപ്പിങ് സ്റ്റേഷനുകൾ കമ്പനി ഇതിനകം സജ്ജമാക്കിയിട്ടുണ്ട്. ഇലക്‌ട്രിക് വാഹനങ്ങൾക്കും സ്റ്റേഷണറി ആപ്ലിക്കേഷനുകൾക്കുമായി ഇന്ത്യയിൽ അലുമിനീയം-എയർ ബാറ്ററി നിർമാണ കേന്ദ്രം സ്ഥാപിക്കുന്നതിനായി ഇസ്രയേലിൽ നിന്നുള്ള ഫിനർജിയുടെ ഓഹരി ഇന്ത്യൻ ഓയിൽ വാങ്ങിയിട്ടുണ്ട്.