കൊച്ചി: മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പിനു കീഴിലുള്ള മുത്തൂറ്റ് കാപ്പിറ്റൽ സർവീസസ് മാർച്ചിൽ അവസാനിച്ച 2020-21 സാമ്പത്തിക വർഷം 52.2 കോടി രൂപ അറ്റാദായം നേടി. മുൻ സാമ്പത്തിക വർഷം 60.2 കോടി രൂപയായിരുന്നു കമ്പനിയുടെ ലാഭം. നാലാം പാദത്തിൽ 8.9 കോടി രൂപയാണ് ലാഭം. 2019-2020 സാമ്പത്തിക വർഷം നാലാം പാദത്തിൽ ലാഭം 13.6 കോടി രൂപയായിരുന്നു.

109.6 കോടി രൂപയാണ് മാർച്ച് പാദത്തിലെ മൊത്ത വരുമാനം. ഇക്കാലയളവിൽ 290.9 കോടി രൂപയുടെ വായ്പകൾ നൽകി. 750.4 കോടിയുടെ വായ്പകളാണ് കഴിഞ്ഞ സാമ്പത്തിക വർഷം മൊത്തമായി നൽകിയത്.