തൃശ്ശൂർ: കേരളത്തിലെ 21 പുഴകളിലെ മാലിന്യം നിർമാർജനം ചെയ്യുന്ന പദ്ധതിക്ക് ജലസേചന വിഭവവകുപ്പും സംസ്ഥാനത്തെ മികച്ച എൻജിനീയറിങ് കോളേജുകളും ഒന്നിക്കുന്നു. കരുവന്നൂർപുഴയുടെ ചുമതല കേച്ചേരി വിദ്യ എൻജിനീയറിങ് കോളേജിനാണ്. സൈറ്റ് വിസിറ്റ്, ഡേറ്റ കളക്ഷൻ, വാട്ടർ ക്വാളിറ്റി ടെസ്റ്റിങ്, മലിനീകരണത്തോത് എന്നിവ നടത്തി മലിനീകരണം കുറയ്ക്കാനുള്ള പദ്ധതിരേഖ സമർപ്പിക്കാനാണ് കോളേജിനെ ചുമതലപ്പെടുത്തിയത്.