കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയിൽ ബുധനാഴ്ച മാത്രം ഉണ്ടായത് 560 രൂപയുടെ വർധന. ഇതോടെ പവന് 35,880 രൂപയായി. ഗ്രാമിന് 70 രൂപ വർധിച്ച് 4,485 രൂപയായി. കഴിഞ്ഞ രണ്ടു മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. ചൊവ്വാഴ്ച പവന് 35,320 രൂപയും ഗ്രാമിന് 4,415 രൂപയുമായിരുന്നു വില.

ഏപ്രിലിൽ ഇതുവരെ പവന് 3,000 രൂപയും ഗ്രാമിന് 375 രൂപയും വർധിച്ചു. 21 ദിവസം കൊണ്ടുണ്ടായ വർധനയാണിത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത് ഏപ്രിൽ ഒന്നിനാണ്, 33,320 രൂപ.

കോവിഡ് ഭീതിയുടെ സാഹചര്യത്തിൽ സ്വർണത്തിലേക്കുള്ള നിക്ഷേപകരുടെ ഒഴുക്ക് കൂടിയതാണ് വില ഉയരാൻ കാരണം. അന്താരാഷ്ട്ര വിപണിയിൽ ഒരു ട്രോയ് ഔൺസ് തനിത്തങ്കത്തിന് (31.1 ഗ്രാം) 1,783 ഡോളറിലധികമാണ് വില.