കൊച്ചി: ബാങ്കിൽ നിന്നോ മറ്റ് ധനകാര്യ സ്ഥാപനങ്ങളിൽ നിന്നോ ഇതുവരെ വായ്പ എടുക്കാത്ത പുതിയ ഉപഭോക്താക്കളുടെ വായ്പാ യോഗ്യത കണക്കാക്കാൻ ട്രാൻസ്‌ യൂണിയൻ സിബിൽ പുതിയ ക്രെഡിറ്റ്‌വിഷൻ എൻ.ടി.സി. (ന്യൂ ടു ക്രെഡിറ്റ്) സ്കോർ സംവിധാനം അവതരിപ്പിച്ചു.

101 മുതൽ 200 വരെയാണ് സ്കോറുകൾ. ഉയർന്ന സ്കോർ ക്രെഡിറ്റ് റിസ്ക് കുറവും കുറഞ്ഞ സ്കോർ ഡിഫോൾട്ട് സാധ്യതയും സൂചിപ്പിക്കുന്നു. ഈ സ്കോറിങ് മോഡലുകൾ ക്രെഡിറ്റ് സ്ഥാപനങ്ങൾക്കും ബാങ്കുകൾക്കും മാത്രമാണ് ലഭ്യമാക്കുക.