തിരുവനന്തപുരം: പ്രൊഫഷണൽ കോളേജ്‌ വിദ്യാർഥികൾക്കായി ടിങ്കർ ഹബ്‌ ഫൗണ്ടേഷനും ഫോസ്‌ യുണൈറ്റഡും ചേർന്ന്‌ സംഘടിപ്പിച്ച ഓൺലൈൻ പൂക്കളമത്സരത്തിന്റെ സമ്മാനദാനം മരിയൻ എൻജിനീയറിങ്‌ കോളേജിൽ കേരള യൂണിവേഴ്‌സിറ്റി ഓഫ്‌ ഡിജിറ്റൽ സയൻസ്‌ ആൻഡ്‌ ഇന്നോവേഷൻ ടെക്‌നോളജിയുടെ വൈസ്‌ ചാൻസലർ ഡോക്ടർ സജി ഗോപിനാഥ്‌ നിർവഹിച്ചു.

പൂക്കളമത്സരത്തിൽ മരിയൻ എൻജിനീയറിങ്‌ കോളേജിലെ വിഷ്ണു വി.എസ്‌. ഒന്നാംസ്ഥാനത്തെത്തി. ക്ളസ്റ്റർ ഡ്രൈവ്‌ ടെക്‌നോളജി പ്രൈവറ്റ്‌ ലിമിറ്റഡ്‌ സ്പോൺസർ ചെയ്ത ഒരുലക്ഷം രൂപ വിലവരുന്ന മാക്‌ബുക്‌ എയർ സമ്മാനമായി നേടി. ടിങ്കർ ഹബ്‌ കോഫൗണ്ടർ മൂസാ മെഹർ എം.പി., മരിയൻ എൻജിനീയറിങ്‌ കോളേജ്‌ പ്രിൻസിപ്പൽ ഡോക്ടർ റൂബി എബ്രഹാം എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.