കോഴിക്കോട്‌: അന്തരിച്ച പ്രശസ്ത ഗസൽ ഗായകൻ ഉമ്പായിയുടെ സ്മരണയിലുള്ള ഉമ്പായി മ്യൂസിക്‌ കോളേജിന്‌ മലബാർ ഗ്രൂപ്പിന്റെ പിന്തുണ. മലബാർ ഗ്രൂപ്പിന്റെ കുറ്റിക്കാട്ടൂരിലെ മൊണ്ടാന എസ്റ്റേറ്റിൽ മ്യൂസിക്‌ കോളേജിന്‌ 20 സെന്റ്‌ സ്ഥലം സൗജന്യമായി നൽകി. ചെയർമാൻ എം.പി. അഹമ്മദ്‌ ഭൂമിയുടെ രേഖ ഉമ്പായി മ്യൂസിക്‌ അക്കാദമി പ്രസിഡന്റ്‌ കെ. ഷംസുദ്ദീന്‌ കൈമാറി. ഒ. അഷർ (മലബാർ ഗ്രൂപ്പ്‌ എം.ഡി. ഇന്ത്യ ഓപ്പറേഷൻസ്‌), കെ.ടി. ജലീൽ (മലബാർ ഗ്രൂപ്പ്‌ കോർപ്പറേറ്റ്‌ ഹെഡ്‌), വി.എസ്‌. ഷറീജ്‌ (മലബാർ ഗ്രൂപ്പ്‌ കോർപ്പറേറ്റ്‌ ഹെഡ്‌), വി.എസ്‌. ഷഫീഖ്‌ (റീജ്യണൽ ഹെഡ്‌), ജേക്കബ്‌ ജേക്കബ്‌ (ഗ്രൂപ്പ്‌ ചീഫ്‌ ഹ്യൂമൺ റിസോഴ്‌സ്‌ ഓഫീസർ), എസ്‌. രാമകൃഷ്ണൻ (ഗ്രൂപ്പ്‌ ചീഫ്‌ ഫിനാൻസ്‌ ഓഫീസർ), കെ. അബ്ദുൾ സലാം (ജ. സെക്രട്ടറി ഉമ്പായി മ്യൂസിക്‌ അക്കാദമി) തുടങ്ങിയവർ പങ്കെടുത്തു.