ചെർപ്പുളശ്ശേരി: മണിപ്പാൽ ആസ്ഥാനമാക്കി മെഡിക്കൽഗവേഷണരംഗത്ത് പ്രവർത്തിക്കുന്ന മൈക്രോബൊലൈറ്റ് റിസർച്ച് പ്രൈവറ്റ് ലിമിറ്റഡുമായി സംയുക്ത ഗവേഷണത്തിനൊരുങ്ങി ചളവറ കെ.ടി.എൻ. കോളേജ് ഓഫ് ഫാർമസി.

കോളേജിൽനടന്ന ചടങ്ങിൽ മനേജിങ് ട്രസ്റ്റി പി.പി. പ്രേംകൃഷ്ണനും മൈക്രോബൊലൈറ്റ് സഹസ്ഥാപകൻ വിനീത് വാസുവും ധാരണാപത്രം ഒപ്പുവെച്ചു. ചടങ്ങിൽ കെ.ടി.എൻ. കോളേജ് പ്രിൻസിപ്പൽ ഡോ. അരുൾകുമരൻ, ഫാർമസ്യൂട്ടിക്സ് ഡിപ്പാർട്ട്മെന്റ് തലവൻ ആർ.പി. രാംകുമാർ എന്നിവർ പങ്കെടുത്തു.