കൊച്ചി: മാരുതി സുസുകി ഡ്രൈവിങ് സ്കൂൾ 1.5 ദശലക്ഷത്തിലധികം അപേക്ഷകർക്ക് സുരക്ഷിതമായ ഡ്രൈവിങ് പരിശീലനം നൽകി. ഇന്ത്യയിലെ നിരത്തുകൾ സുരക്ഷിതമാക്കുകയെന്ന ലക്ഷ്യവുമായാണ് മാരുതി സുസുകി ഡ്രൈവിങ് സ്കൂൾ രൂപവത്‌കരിക്കപ്പെട്ടത്. നെറ്റ്‌വർക്കിന് കീഴിൽ ഏതാണ്ട് 1,400 ട്രെയിനർമാരാണുള്ളത്.