കോഴിക്കോട്: സെപ്റ്റംബർ 17-ന് രോഗീസുരക്ഷാദിനത്തിൽ ബേബി മെമ്മോറിയൽ ആശുപത്രിയുമായി ചേർന്ന് അന്തർദേശീയ രോഗീസുരക്ഷാലക്ഷ്യങ്ങൾ (ഐ.പി.എസ്‌.ജി.) ഉറപ്പാക്കി അമേരിക്കൻ ഓങ്കോളജി ഇൻസ്റ്റിറ്റ്യൂട്ട്.

രോഗീസുരക്ഷയ്ക്ക് ഏറെ പ്രാധാന്യം നൽകുന്നതായും ആറ് അന്തർദേശീയ രോഗീസുരക്ഷാലക്ഷ്യങ്ങൾ വിജയകരമായി നടപ്പിൽവരുത്തിയതായും അമേരിക്കൻ ഓങ്കോളജി സി.ഒ.ഒ. ഡോ. വിജയ് വെമുരി പറഞ്ഞു. സ്ട്രാറ്റജി ആൻഡ് ഓപ്പറേഷൻസ് എ.വി.പി. ഫൈസൽ സിദ്ദിഖ്വി, ഗ്രൂപ്പ് ചീഫ് നഴ്സിങ് ഓഫീസർ സൈനു തോമസ് എന്നിവർ സംസാരിച്ചു.