: ബ്ലൂ കോളർ തൊഴിലാളികൾക്കുള്ള പ്രൊഫഷണൽ നെറ്റ്‌വർക്കിങ് പ്ലാറ്റ്‌ഫോമായ ‘അപ്‌ന’ പ്രവർത്തനം തുടങ്ങിയിട്ട് രണ്ട് വർഷമായിട്ടേയുള്ളൂ. ബെംഗളൂരു ആസ്ഥാനമായ ഈ സ്റ്റാർട്ട് അപ്പ് 10 കോടി ഡോളർ (ഏതാണ്ട് 735 കോടി രൂപ) മൂലധന ഫണ്ടിങ് നേടിയിരിക്കുകയാണ് ഇപ്പോൾ. 13 മാസങ്ങൾക്കിടെ മൂന്നാം തവണയാണ് മൂലധന സ്വരൂപണം. ഇതോടെ, കമ്പനിയുടെ മൂല്യം 110 കോടി ഡോളർ കടന്നു.

100 കോടി ഡോളറിന് മുകളിൽ മൂല്യമുള്ള സ്റ്റാർട്ട് അപ്പുകളെ ‘യൂണികോൺ’ എന്നാണ് വിശേഷിപ്പിക്കാറുള്ളത്. 2021-ലെ 27-ാമത്തെ യൂണികോൺ സ്റ്റാർട്ട് അപ്പാണ് ഇത്. ഏറ്റവും കുറഞ്ഞ സമയംകൊണ്ട് യൂണികോൺ പദവിയിലെത്തിയ സ്റ്റാർട്ട് അപ്പ് എന്ന വിശേഷണത്തിന് കൂടി ഉടമകളാകുകയാണ് ‘അപ്‌ന’. നിർമിത് പരീഖ് എന്ന സംരംഭകനാണ് ഈ സ്റ്റാർട്ട് അപ്പിൻറെ സ്ഥാപകൻ.