കൊച്ചി: കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രാലയം ‘ആസാദി കാ അമൃത് മഹോത്സവി’ന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ‘വാണിജ്യ സപ്താഹ്’ വാരാഘോഷത്തിന് തിങ്കളാഴ്ച തുടക്കമാകും. കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രാലയം, സ്പൈസസ് ബോർഡ്, സംസ്ഥാന സർക്കാർ, ഡയറക്ടർ ജനറൽ ഓഫ് ഫോറിൻ ട്രേഡ്, ജില്ലാ എക്സ്‌പോർട്ട് ഹബ്ബ്, കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി തുടങ്ങിയവയുടെ സംയുക്ത നേതൃത്വത്തിൽ സെപ്റ്റംബർ 26 വരെയാണ് ‘വാണിജ്യ ഉത്സവ്’ എന്ന പേരിൽ സംസ്ഥാനത്തുടനീളം വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നത്.

തിങ്കളും ചൊവ്വയും കൊച്ചിയിൽ മറൈൻ ഡ്രൈവിലെ താജ് ഗേറ്റ്‌വേ ഹോട്ടലിൽ നടക്കുന്ന ദ്വിദിന പരിപാടി കേന്ദ്ര വാണിജ്യ-വ്യവസായ സഹമന്ത്രി സോം പർകാശ് പരിപാടി ഉദ്ഘാടനം ചെയ്യും. ഹൈബി ഈഡൻ എം.പി. മുഖ്യാതിഥിയാകും.

‘ഇന്ത്യയുടെ സാമ്പത്തിക ഉയർച്ചയിൽ കേരളത്തിന്റെ പ്രാധാന്യം’ എന്നതാണ് പരിപാടിയുടെ പ്രമേയം.