പെരിന്തൽമണ്ണ: ഇന്റർനാഷണൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷൻ (അയാട്ട) നടത്തിയ കാർഗോ ഇൻട്രൊഡക്ടറി പരീക്ഷയിൽ അഖിലേന്ത്യാടിസ്ഥാനത്തിൽ ഒന്നാംറാങ്ക് നേടിയ വിഷൻ സ്കൂൾ ഓഫ് ഏവിയേഷൻ പെരിന്തൽമണ്ണ സെന്ററിലെ വിദ്യാർത്ഥി ഒ.കെ. ഷബീറലിയെ അനുമോദിച്ചു. വിഷൻ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് മാനേജിങ് ഡയറക്ടർ സിയാഉൽ ഹഖ് ഷബീറലിക്ക് സർട്ടിഫിക്കറ്റും മെമന്റോയും സമ്മാനിച്ചു. തുടരെ രണ്ടാംതവണയും വിഷൻ സ്കൂൾ ഓഫ് ഏവിയേഷന് നേട്ടം കൈവരിക്കാൻ പ്രയത്നിച്ച അക്കാദമിക്ക് ഹെഡ് ഹാരിസ് ബാബുവിനെയും ആദരിച്ചു.

ഡിസ്റ്റിങ്‌ഷൻ കരസ്ഥമാക്കിയ ശ്രുതി ടി.പി., വിഷ്ണു, ഷഹഫാസ് ഉമർ, സിബിൻ ബിജു, ഗോകുൽ കെ., സലാഹുദീൻ സി., വർഷ വി., നിമിഷ ഇ., ആത്വിഫ് മുഹമ്മദ്, മുസമ്മിൽ എന്നിവർക്ക് ജനറൽമാനേജർ കെ. രാജീവ് മെമന്റോ വിതരണംചെയ്തു.

വിഷൻ ഗ്രൂപ്പ് ജനറൽമാനേജർ കെ. രാജീവ്‌ അധ്യക്ഷതവഹിച്ചു. പെരിന്തൽമണ്ണ സെന്റർ ഹെഡ് എൻ. മെഹർ സാക്കിർ, അക്കാദമിക് ഹെഡ് ഹാരിസ് ബാബു, പി.ആർ.ഒ. വിനീത് ജോയ് എന്നിവർ സംസാരിച്ചു.