തിരുവനന്തപുരം: എസ്.പി.വെൽഫോർട്ട് ആശുപത്രിയിൽ അസ്ഥിരോഗ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ സന്ധിവേദന മൂലം ബുദ്ധിമുട്ടുന്നവർക്കായി സൗജന്യ അസ്ഥിരോഗ നിർണയ ക്യാമ്പ് സംഘടിപ്പിക്കും. നവംബർ 22ന് രാവിലെ 10മണി മുതൽ ഉച്ചയ്ക്ക് ഒരു മണിവരെയാണ് ക്യാമ്പെന്ന് എസ്.പി.വെൽഫോർട്ട് ഹോസ്പിറ്റൽ സി.ഇ.ഒ. ഡോ. പി.അശോകൻ അറിയിച്ചു. രജിസ്‌ട്രേഷന് 0471-4567890.