തിരുവനന്തപുരം: ആർടെക് റിയൽറ്റേഴ്‌സിന്റെ ആർടെക് ലൈഫ് സ്‌പേസസ് മോഡൽ അപ്പാർട്ട്‌മെന്റിന്റെ ഉദ്ഘാടനം കമ്പനി മാനേജിങ് ഡയറക്ടർ ടി.എസ്.അശോക് നിർവഹിച്ചു. ലേഖാ അശോകിന് പുറമെ ആർടെക് ടീമംഗങ്ങളും പങ്കെടുത്തു.
എൻ.എച്ച്. ബൈപ്പാസിൽ നാല് ഏക്കറിലാണ് ആർടെക് ലൈഫ് സ്‌പേസസ് ഒരുങ്ങുന്നത്. യുവകുടുംബങ്ങളെ ലക്ഷ്യമിട്ടുള്ള ഈ ആഡംബര ഭവന പദ്ധതി ഇത്തരത്തിൽ തിരുവനന്തപുരത്തെ ആദ്യത്തെ ലൈഫ്, ലെഷർ അപ്പാർട്ട്‌മെന്റുകളാണെന്ന് കമ്പനി ജി.എം. വിനോദ് ജി.നായർ പറഞ്ഞു.
3 ബിഎച്ച്‌കെ യൂണിറ്റ് മോഡൽ അപ്പാർട്ട്‌മെന്റ് സവിശേഷ ഡിസൈൻ കൺസെപ്റ്റാണ് അവതരിപ്പിക്കുന്നത്. മികച്ച കാഴ്ചയും ലാൻഡ്‌സ്‌കേപ്പ് ഗാർഡനും വൃക്ഷങ്ങളും ആധുനിക സൗകര്യങ്ങളുള്ള ക്ലബ്ഹൗസും ഉയർന്ന നിലവാരമുള്ള സുരക്ഷാ സംവിധാനങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്.