കൊച്ചി: ഇന്തോ-അമേരിക്കൻ ചേംബർ ഓഫ് കൊമേഴ്സ് (ഐ.എ.സി.സി.) കേരള ചാപ്റ്റർ 2020-2021 പ്രവർത്തന കാലയളവിലെ ചെയർമാനായി കൊച്ചി സറഫ് ട്രേഡിങ് കോർപ്പറേഷൻറെ ഡയറക്ടർ അംബരീഷ് യു. സറഫിനെ തിരഞ്ഞെടുത്തു.
സ്പൈസ് ലാൻഡ് ഹോളിഡേയ്സ് ആൻഡ് എന്റർടെയ്ൻമെന്റ്സ് മാനേജിങ് ഡയറക്ടർ യു.സി. റിയാസ്, മാനേജ്‌മെന്റ് കൺസൾട്ടന്റ് അനിൽ എം. കണ്ണാട്ട് എന്നിവരെ വൈസ് ചെയർമാന്മാരായി തിരഞ്ഞെടുത്തു.