ഇരിങ്ങാലക്കുട: തരണനെല്ലൂർ ആർട്സ് ആൻഡ് സയൻസ് കോളേജിൽ എം.എസ്‌സി. ഫുഡ് ടെക്‌നോളജി, എം.എസ്‌സി. മൈക്രോബയോളജി, ബി.എ. ഇംഗ്ളീഷ് വിത്ത് ജേണലിസം എന്നീ പുതിയ കോഴ്‌സുകൾക്ക് യൂണിവേഴ്‌സിറ്റി അനുമതിയായി.
പുതിയ കോഴ്‌സുകളിൽ മാനേജ്‌മെന്റ് സീറ്റുകളിലേക്കുള്ള അപേക്ഷാഫോമുകൾ കോളേജ് ഓഫീസിൽ നിന്നോ കൂടൽമാണിക്യം ക്ഷേത്രത്തിനടുത്തുള്ള അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫീസിൽ നിന്നോ ലഭിക്കും. ഫോൺ: 9846730721, 9995423455.