മണ്ണാർക്കാട്: അരിയൂർ സർവീസ് സഹകരണബാങ്ക് വിദ്യാതരംഗിണി വായ്പമേള നടത്തി. ബാങ്ക് പരിധിയിലെ 150 ഓളം വിദ്യാർഥികൾക്ക് ഓൺലൈൻ പഠനാവശ്യാർഥം മൊബൈൽഫോൺ വിതരണംചെയ്തു. എൻ. ഷംസുദ്ദീൻ എം.എൽ.എ. വിതരണോദ്ഘാടനം നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് ടി.എ. സിദ്ദീഖ് അധ്യക്ഷനായി.

മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ഉമ്മുസൽമ, കോട്ടോപ്പാടം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ജസീന അക്കര, വൈസ് പ്രസിഡന്റ് ശശികുമാർ ഭീമനാട്, ജില്ലാപഞ്ചായത്ത് അംഗം എ. മഹർബാൻ, ബാങ്ക് ഡയറക്ടർമാരായ കെ. ബാവ, കെ.പി. മജീദ്, അബ്ദുസമദ്, അബ്ദുൽ അസീസ് ചെറുമലയിൽ, ബാങ്ക് വൈസ് പ്രസിഡന്റ് ഉമ്മർ മനിച്ചിതൊടി, സെക്രട്ടറി എൻ.പി. കാർത്ത്യായനി, ഗ്രാമപ്പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ റഫീന മുത്തനിൽ, പാറയിൽ മുഹമ്മദാലി, റജീന കോഴിശ്ശേരി, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ തെക്കൻ ബഷീർ, പടുവിൽ മാനു, മണികണ്ഠൻ വടശ്ശേരി, വി. പ്രീത തുടങ്ങയവർ സംസാരിച്ചു.