കൊച്ചി: മൈജിയുടെ പുതിയ ഷോറൂം കടവന്ത്രയിൽ പ്രവർത്തനമാരംഭിച്ചു. മെട്രോപില്ലർ #769-ന്‌ എതിർവശം ട്രൈറ്റൺ കോംപ്ലക്സിലാണ്‌ ഷോറൂം. മൈജിയുടെ 92-ാം ഷോറൂമാണിത്‌. ഉദ്‌ഘാടന ഓഫറായി, മൊബൈൽ ഫോൺ വാങ്ങുമ്പോൾ ഓരോ 10,000 രൂപയ്ക്കും 1000 രൂപ ക്യാഷ്‌ ബാക്ക്‌ ലഭിക്കും. വൻ വിലക്കുറവും ഡിസ്‌കൗണ്ടും ഓഫറുകളുമായി ‘വേറൊരു റേഞ്ച്‌’ ക്രിസ്‌മസ്‌-ന്യൂഇയർ ഫെസ്റ്റും ഇതോടൊപ്പം ആരംഭിക്കും.

മൊബൈൽ ഫോണുകൾക്ക്‌ വിലക്കുറവോടെ എക്സ്‌ചേഞ്ച്‌ ഓഫറുകളും ഒരുക്കിയിട്ടുണ്ട്‌. 24 ഇഞ്ച്‌ മുതൽ 82 ഇഞ്ച്‌ വരെയുള്ള എൽ.ഇ.ഡി., സ്മാർട്ട്‌ ടി.വി.കൾ മൈജിയിൽ ലഭ്യമാണ്‌. തിരഞ്ഞെടുത്ത മോഡൽ ടി.വി. വാങ്ങുമ്പോൾ 1000 രൂപ ക്യാഷ്‌ ബാക്ക്‌, 2.1 ഹോം തിയേറ്റർ മുതലായവ ലഭിക്കും. തിരഞ്ഞെടുത്ത മോഡൽ ടാബ്‌ലെറ്റുകൾ വാങ്ങുമ്പോൾ 1,999 രൂപ വിലയുള്ള എം.ഐ. ബഡ്‌സ്‌ തികച്ചും സൗജന്യമായി നേടാം. ലാപ്‌ടോപുകൾ വാങ്ങുമ്പോൾ 4,498 രൂപ വിലയുള്ള സ്മാർട്ട്‌ വാച്ചും എം.ഐ. ബഡ്‌സും സൗജന്യമായി നേടാം.

എ.സി. വാങ്ങുമ്പോൾ സ്റ്റെബിലൈസർ സൗജന്യമായി ലഭിക്കും. മികച്ച ഓഫറോടെ ആക്‌സസറീസുകളും വൈവിധ്യമാർന്ന മൾട്ടി മീഡിയ പ്രോഡക്ടുകളും മൈജിയിൽ ഒരുക്കിയിട്ടുണ്ട്‌. ഗാഡ്‌ജെറ്റുകൾ ബുക്ക്‌ ചെയ്ത്‌ നിങ്ങൾക്ക്‌ എത്തിക്കുന്ന മൈജി എക്സ്‌പ്രസ്‌ ഹോം ഡെലിവറി സൗകര്യവും ലഭ്യമാണ്‌. www.myg.in എന്ന വെബ്‌സൈറ്റിൽനിന്ന്‌ ഉത്‌പന്നങ്ങൾ വാങ്ങാം.