കോട്ടയം: അസൽ കാഞ്ചീപുരം സാരികളിൽ പുതുതലമുറ െട്രൻഡുകളും ഇഴചേർത്ത വർണവിസ്മയങ്ങൾ സമന്വയിപ്പിച്ച് കാഞ്ചീവർണം എന്ന പുത്തൻ പര്യവേക്ഷണവുമായി കാഞ്ചീപുരത്തെ പ്രശസ്ത നെയ്ത്തുശാലകളിലെ നെയ്ത്തുകലാകാരൻമാരുടെ കൈയ്യൊപ്പ് പതിഞ്ഞ പട്ടിലെ മാസ്മരിക സൃഷ്ടികൾ പേസ്റ്റൽ വർണങ്ങളിൽ അണിയിച്ചൊരുക്കിയ ജോളി സിൽക്സ് എക്സ്ക്ലൂസീവ് കളക്ഷനാണ് പുതുതായി അവതരിപ്പിച്ച കാഞ്ചീവർണം. ഡിസൈനുകൾക്കും പാറ്റേണുകൾക്കും പുറമേ വസ്ത്രങ്ങളിൽ എന്നും ആകർഷണം സമ്മാനിക്കുന്നത് നിറങ്ങളാണ്. പരിശുദ്ധ കാഞ്ചീപുരം പട്ടിൽ പേസ്റ്റൽ നിറങ്ങളും ഒത്തുചേരുമ്പോൾ വിവാഹ നാളുകളിൽ മറ്റാരേക്കാളും വ്യത്യസ്തമായൊരുങ്ങാനാഗ്രഹിക്കുന്നവർക്ക് പെർഫെക്ട് ചോയ്സാണ് ജോളി സിൽക്സ് കാഞ്ചീവർണം കളക്ഷൻ.

കണ്ണിനും മനസ്സിനും കുളിർമയേകുന്ന നിറങ്ങളോട് എല്ലാവർക്കും ഒരു പ്രത്യേക ഇഷ്ടം ഉണ്ടാവും. കടും നിറങ്ങളും ഇളം നിറങ്ങളും മാറി ഇപ്പോൾ െട്രൻഡിങ്ങിൽ മുന്നിൽ നിൽക്കുന്ന പേസ്റ്റൽ ഷേഡുകൾ ഉദാഹരണമാണ്. ഈ ആശയം മുന്നിൽകണ്ടാണ് പാരന്പര്യത്തനിമയ്ക്കൊപ്പം പേസ്റ്റൽ നിറങ്ങളുടെ ആഘോഷമൊരുക്കുന്ന സമ്മർ സർെെപ്രസുമായി ജോളി സിൽക്സ് കാഞ്ചീവർണം സ്പെഷ്യൽ സീരീസ് അവതരിപ്പിച്ചിരിക്കുന്നത്.

പുതുതലമുറയുടെ വിവാഹസ്വപ്നങ്ങൾക്ക് നിറമേകിക്കൊണ്ട് നാൽപതിലധികം പേസ്റ്റൽ കാഞ്ചീപുരം സാരികളാണ് കാഞ്ചീവർണത്തിന്റെ പ്രത്യേകത.