കൊച്ചി: പുതിയ നിസ്സാൻ മാഗ്‌നൈറ്റിന്റെ ബുക്കിങ് 50,000 കടന്നു. വാഹനത്തിന്റെ ഡെലിവറി 10,000 പിന്നിട്ടു. 2020 ഡിസംബർ രണ്ടിനാണ് പുതിയ നിസ്സാൻ മാഗ്നെറ്റ് വിപണിയിലെത്തിയത്.

ആകെ ബുക്കിങ്ങിൽ 5,000 ഡിജിറ്റൽ പ്ലാറ്റ്‌ഫോമിലും 45,000 നിസ്സാൻ ഡീലർഷിപ്പുകൾ വഴിയുമാണ് നടന്നത്. രാജ്യത്തുടനീളം നിസ്സാൻ ഡീലർഷിപ്പുകളിലും ഓൺലൈൻ പോർട്ടലായ ‘ഷോപ്പ് അറ്റ് ഹോമി’ലും ബുക്ക് ചെയ്യാം.