ഷൊർണൂർ: സ്തനാർബുദ ബോധവത്‌കരണ മാസാചരണത്തോടനുബന്ധിച്ച്‌ പി.എൻ.എൻ.എം. ആയുർവേദ മെഡിക്കൽകോളേജ്‌ ആൻഡ്‌ ഹോസ്പിറ്റൽ സൗജന്യ സ്ത്രീരോഗ പരിശോധനാക്യാമ്പും മരുന്നുവിതരണവും നടത്തും. കോളേജിലെ പ്രസൂതിതന്ത്ര-സ്ത്രീരോഗ വിഭാഗത്തിന്റെ നേതൃത്വത്തിൽ ബുധനാഴ്ചമുതൽ 23 വരെയാണ്‌ ക്യാമ്പ്. രാവിലെ ഒമ്പതുമുതൽ വൈകീട്ട്‌ നാലുവരെ സ്ത്രീരോഗവിഭാഗം ഒ.പി.യിലാണ്‌ സൗജന്യപരിശോധന.