തിരുവനന്തപുരം: അക്കാദമിക് മികവിൽ നാഷണൽ കോളേജ് നടത്തുന്ന പ്രവർത്തനങ്ങൾ മാതൃകാപരമെന്ന് മന്ത്രി വി.ശിവൻകുട്ടി അഭിപ്രായപ്പെട്ടു. നാഷണൽ കോളേജിൽ നിന്ന് കേരള സർവകലാശാല പരീക്ഷകളിൽ റാങ്ക് നേടിയ വിദ്യാർഥികൾക്കുള്ള പുരസ്‌കാര വിതരണം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

പ്രിൻസിപ്പൽ ഡോ. എസ്.എ.ഷാജഹാൻ സ്വാഗതം പറഞ്ഞു. എ.പി.ജെ.അബ്ദുൽ കലാം ടെക്‌നോളജിക്കൽ യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ ഡോ. രാജശ്രീ എം.എസ്. അധ്യക്ഷയായി. കേരള സർവകലാശാല സിൻഡിക്കേറ്റ് അംഗം ഡോ. എം.വിജയൻപിള്ള, ഡോ.എൻ.ബി.സുരേഷ് കുമാർ, കൗൺസിലർ വി.എസ്.സുലോചനൻ, മനാറുൽ ഹുദാ ട്രസ്റ്റ് അഡ്മിനിസ്‌ട്രേറ്റീവ് ഡയറക്ടർ മുഹമ്മദ് ഇക്ബാൽ, പി.ടി.എ. വൈസ് പ്രസിഡന്റ് ടി.ജയകുമാർ, പ്രൊഫ. എൻ.കെ.സത്യപാലൻ, ഡോ. ഫാറൂഖ് സെയ്ദ്, ഷബീർ അഹമ്മദ് എൻ. തുടങ്ങിയവർ സംസാരിച്ചു.