തിരുവനന്തപുരം: ഉള്ളൂർ യാനാ വുമൺസ് ഹോസ്പിറ്റലിൽ സൗജന്യ വന്ധ്യതാ നിർണയക്യാമ്പ് ആരംഭിച്ചു. ക്യാമ്പ് 30ന് അവസാനിക്കും.

വന്ധ്യതയുണ്ടാകാൻ കാരണമാകുന്ന ബുദ്ധിമുട്ടുകളുള്ളവർക്കും ഏറ്റവും കുറഞ്ഞ ചെലവിൽ ഐ.വി.എഫ്. ചെയ്യാൻ ആഗ്രഹിക്കുന്നവർക്കും മെഡിക്കൽ ക്യാമ്പിൽ പരിശോധനയ്ക്ക് വിധേയരാകാം. വന്ധ്യതാ പരിശോധന, അൾട്രാ സൗണ്ട് സ്‌കാൻ, ദമ്പതിമാരുടെ കൗൺസലിങ്, ബീജപരിശോധന തുടങ്ങിയവ സൗജന്യമായി ലഭിക്കും. കൂടാതെ വന്ധ്യതാചികിത്സ ഏറ്റവും കുറഞ്ഞ ചെലവിൽ (ഓവം പിക്കപ്പ്, ഐ.വി.എഫ്. ഇൻജക്ഷൻ എന്നിവ ഉൾപ്പെടെ) 75000 രൂപയ്ക്ക് ക്യാമ്പിൽ വരുന്നവർക്ക് ലഭ്യമാണ്. ആദ്യം രജിസ്റ്റർ ചെയ്യുന്ന 300 ദമ്പതിമാരിൽനിന്നും തിരഞ്ഞെടുക്കപ്പെടുന്ന 5 ദമ്പതിമാർക്ക്‌ സൗജന്യമായി ഐ.വി.എഫ്. ചികിത്സ നൽകും. സ്ത്രീജന്യരോഗങ്ങൾ സൗജന്യമായി പരിശോധിക്കൽ, ഗർഭാശയമുഴ നീക്കംചെയ്യൽ, വന്ധീകരണ ശസ്ത്രക്രിയ നിർത്തിയ പ്രസവം പുനരാരംഭിക്കൽ, താക്കോൽദ്വാര ശസ്ത്രക്രിയ വഴി അണ്ഡവാഹിനിക്കുഴൽ പൂർവസ്ഥിതിയിലാക്കൽ തുടങ്ങിയവ ചുരുങ്ങിയ ചെലവിൽ ക്യാമ്പിലൂടെ ചെയ്യാനുള്ള അവസരം ഉണ്ടായിരിക്കും.

ഫോണിൽ രജിസ്റ്റർ ചെയ്ത് അനുവദിക്കപ്പെടുന്ന ദിവസം നിശ്ചിത സമയത്ത് പരിശോധനയ്ക്ക് എത്തേണ്ടതാണ്. പരിശോധനയ്ക്ക് ദമ്പതിമാർ ഒരുമിച്ചുവരുന്നതായിരിക്കും അഭികാമ്യം. വിവരങ്ങൾക്കും പേര് രജിസ്റ്റർ ചെയ്യുന്നതിനും ബന്ധപ്പെടേണ്ട നമ്പർ 9995777217, 9778418998.