കൊച്ചി: മാരുതി സുസുക്കിയുടെ അരീന ഷോറൂമുകളിൽ പ്രത്യേക വർഷകാല ഓഫർ പ്രഖ്യാപിച്ചു. അരീനയിലൂടെ ജൂൺ 20 വരെ ബുക്ക് ചെയ്യുന്ന എല്ലാ വാഹനങ്ങൾക്കും 2,500 രൂപയുടെ അധിക ഓഫർ ലഭ്യമാകും. കൂടാതെ സ്മാർട്ട് ഫിനാൻസ് ഉപയോക്താക്കൾക്ക് 3,000 രൂപയുടെ പ്രത്യേക െപ്രാമോഷണൽ ഓഫറും പ്രഖ്യാപിച്ചിട്ടുണ്ട്. കമ്പനിയുടെ എല്ലാ ഷോറൂമുകളും വർക്‌ഷോപ്പുകളും ട്രൂവാല്യു ഔട്ട്‌ലെറ്റുകളും കോവിഡ് പ്രോട്ടോകോൾ പാലിച്ച് വീണ്ടും തുറന്ന് പ്രവർത്തനം തുടങ്ങി. അരീന ഷോറൂമുകൾ സന്ദർശിക്കാൻ ഓൺലൈനായി ബുക്ക് ചെയ്യുന്നതിന് www.marutisuzuki.com