കൊച്ചി: 2021 ‘ഗോൾഡ് വിങ് ടൂർ’ മോഡൽ ഇന്ത്യയിൽ അവതരിപ്പിച്ച് ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്‌കൂട്ടർ ഇന്ത്യ. ആഡംബര ടൂറിങ്ങിന്റെ പര്യായമായ പുതിയ മോഡൽ പൂർണമായും ജപ്പാനിൽ നിർമിച്ചാണ് ഇന്ത്യൻ വിപണിയിലേക്ക് എത്തുന്നത്. എക്സ്‌ക്ലൂസീവ് പ്രീമിയം ഡീലർഷിപ്പുകളായ കൊച്ചി, ഗുരുഗ്രാം, മുംബൈ, ബെംഗളൂരു, ഇന്ദോർ, ഹൈദരാബാദ് എന്നീ ബിഗ്വിങ് ടോപ്പ്‌ലൈനുകളിൽ വാഹനത്തിന്റെ ബുക്കിങ് തുടങ്ങി. hondabigwing.in വഴി ഓൺലൈനായി ബുക്ക് ചെയ്യാം. ജൂലായ്‌ മാസത്തോടെ വിതരണം തുടങ്ങും. 37.20 ലക്ഷം രൂപ മുതലാണ് ഗുരുഗ്രാം എക്സ് ഷോറൂം വില.

21.1 ലിറ്ററാണ് ഇന്ധന ടാങ്കിന്റെ ശേഷി. 1,833 സി.സി. ലിക്വിഡ് കൂൾഡ് 4 സ്‌ട്രോക്ക് 24 വാൽവ് എസ്.ഒ.എച്ച്.സി. ഫ്ളാറ്റ് 6 എൻജിനാണ് 2021 മോഡലിന്. ഇത് 5,500 ആർ.പി.എമ്മിൽ 93 കിലോവാട്ട് കരുത്തും 4,500 ആർ.പി.എമ്മിൽ 170 എൻ.എം. ടോർക്കും ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.