* സ്റ്റാർട്ട്അപ്പ് മേഖലയുടെ വളർച്ചയ്ക്ക് ആക്കം കൂട്ടുന്ന ഒട്ടേറെ പദ്ധതികൾ ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്, പ്രത്യേകിച്ച് ആറിന പരിപാടികൾ.

* സാമൂഹിക തലത്തിൽ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് മെച്ചപ്പെട്ട നിലയിലാണ് കേരളം. ഈ അവസരം മുതലാക്കി കേരളത്തിന്റെ സ്റ്റാർട്ട്അപ്പ് അന്തരീക്ഷം മെച്ചപ്പെടുത്താൻ പുതിയ പ്രഖ്യാപനങ്ങൾ വഴിവയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു.

* കേരളത്തിൽനിന്ന് 100 കോടി ഡോളറിനു മുകളിൽ (ഏതാണ്ട് 7,300 കോടി രൂപ) മൂല്യമുള്ള ഒരു ‘യൂണീകോൺ’ സ്റ്റാർട്ട്അപ്പിനെയെങ്കിലും അടുത്ത രണ്ടു വർഷത്തിനുള്ളിൽ വളർത്തിയെടുക്കാനുള്ള നടപടികൾ വേണമായിരുന്നു.

* കേരളത്തിൽ തുടങ്ങുന്ന ഒട്ടേറെ സ്റ്റാർട്ട്അപ്പുകൾ വളർച്ചയുടെ വഴിയിൽ സംസ്ഥാനം വിട്ട് മറ്റു സംസ്ഥാനങ്ങളിലേക്ക് പോകുന്നുണ്ട്. അതിന്റെ കാരണം കണ്ടെത്തി പരിഹാരമുണ്ടാക്കിയാൽ സംസ്ഥാനത്ത് തന്നെ ഒട്ടേറെ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ കഴിയും.

* സ്റ്റാർട്ട്അപ്പുകളുടെ മൂലധന ആവശ്യം നിറവേറ്റുന്ന പ്രഖ്യാപനങ്ങൾ ബജറ്റിലുണ്ട്. എന്നാൽ, മലയാളികളായ അതിസമ്പന്നരുടെ സഹായത്തോടെ പുതിയ ഫണ്ടിന് രൂപം നൽകാൻ സർക്കാരിന് കഴിയും. ഇവരുടെ സഹായത്തോടെ ആഗോള വിപണി നേടിക്കൊടുക്കാനും സഹായിക്കാം.

- അനസ് റഹ്മാൻ ജുനൈദ്

മാനേജിങ് ഡയറക്ടർ, ഹുറുൺ ഇന്ത്യ