* ആരോഗ്യ മേഖലയ്ക്ക് 2,341 കോടി രൂപ വകയിരുത്തിയത് ഈ മേഖലയ്ക്ക് സർക്കാർ നൽകുന്ന പ്രാധാന്യം വ്യക്തമാക്കുന്നു. ഇതിനു പുറമെ, ആരോഗ്യ മേഖലയിലെ വികസന പദ്ധതികൾക്കായി 3,122 കോടി രൂപയുടെ വലിയ തുകയാണ് കിഫ്ബി വഴി നടപ്പാക്കുന്നത്.

* സംസ്ഥാനത്തെ എല്ലാവർക്കും കോവിഡ് വാക്‌സിൻ സൗജന്യമായി ലഭ്യമാക്കുമെന്ന പ്രഖ്യാപനം വളരെ നല്ല കാര്യമാണ്.

* 41 ലക്ഷം പേരെ ഉൾക്കൊള്ളുന്ന കാരുണ്യ പദ്ധതി, ഇൻഷുറൻസ് പിന്തുണയോടെ സജീവമായി തുടരുമെന്ന പ്രഖ്യാപനവും പ്രോത്സാഹജനകമാണ്.

* പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ മുതൽ മെഡിക്കൽ കോളേജുകൾ വരെയുള്ള ആരോഗ്യ മേഖലയ്ക്കായി 4,000 പുതിയ തസ്തികകൾ സൃഷ്ടിക്കുന്നതും മികച്ച നീക്കമാണ്.

* തൊഴിൽ നഷ്ടപ്പെട്ട് മടങ്ങിയെത്തിയ പ്രവാസികൾക്ക് സഹായകമായ പദ്ധതികളും ആശ്വാസകരമാണ്. പ്രവാസി ഡിവിഡന്റ് സ്കീം വഴി നിക്ഷേപത്തിന്റെ 10 ശതമാനം വരുമാനം ഉറപ്പുനൽകുന്നത് വളരെ സ്വാഗതാർഹമാണ്.

- ഡോ. ആസാദ് മൂപ്പൻ

ചെയർമാൻ, ആസ്റ്റർ ഡി.എം. ഹെൽത്ത് കെയർ