കൊച്ചി: ഫിയറ്റ് ക്രിസ്ലർ ഓട്ടോമൊബൈൽസ് ഹൈദരാബാദിൽ 150 ദശലക്ഷം ഡോളർ നിക്ഷേപത്തിൽ ഡിജിറ്റൽ ഹബ്ബ് സ്ഥാപിക്കും. വടക്കേ അമേരിക്കയ്ക്കും യൂറോപ്പ്, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക വൻകരകൾക്കും പുറത്തുള്ള ഏറ്റവും വലിയ ഹബ്ബായിരിക്കും ഇത്.
ഫിയറ്റിന്റെ ട്രാൻസ്‌ഫോർമേഷൻ ഇന്നൊവേഷൻ എൻജിൻ എന്ന നിലയിലായിരിക്കും ഗ്ലോബൽ ഡിജിറ്റൽ ഹബ്ബ് പ്രവർത്തിക്കുക. കണക്ടഡ് വെഹിക്കിൾ പ്രോഗ്രാം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡേറ്റ ആക്സിലറേറ്റേഴ്സ്, ക്ലൗഡ് ടെക്നോളജീസ് തുടങ്ങിയ സാങ്കേതിക വിദ്യകൾ കേന്ദ്രീകരിച്ചായിരിക്കും ഹബ്ബിന്റെ പ്രവർത്തനം. ഇന്ത്യയിൽ പ്രവർത്തനം വിപുലീകരിക്കുകയാണ് ഹബ്ബിന്റെ ലക്ഷ്യം.