തൃശ്ശൂർ: പ്രമുഖ ജൂവലറി ഗ്രൂപ്പായ ജോസ്‌ ആലുക്കാസിന്റെ പുതിയ ബ്രാൻഡ്‌ അംബാസഡർ ആയി തെന്നിന്ത്യൻ സിനിമാ താരവും ദേശീയ പുരസ്കാര ജേതാവുമായ കീർത്തി സുരേഷ്‌ എത്തുന്നു.

പുതിയ പരസ്യ കാമ്പയിനുകളിൽ ഇനി കീർത്തിയാകും ബ്രാൻഡിന്റെ മുഖം. മലയാളം കൂടാതെ മറ്റു ദക്ഷിണേന്ത്യൻ ഭാഷകളിലും അനേകം വലിയ പ്രോജക്ടുകൾ കീർത്തി സുരേഷിന്‌ അണിയറയിലുണ്ട്‌. പുതിയ തലമുറയുടെ പ്രിയപ്പെട്ട താരമായ കീർത്തി സുരേഷ്‌ ബ്രാൻഡ്‌ അംബാസഡറാകുന്നത്‌ ബ്രാൻഡിനും ഗുണം ചെയ്യുമെന്ന്‌ ജോസ്‌ ആലുക്കാസ്‌ മാനേജ്‌മെന്റ്‌ വിശ്വസിക്കുന്നു. ജോസ്‌ ആലുക്കാസിന്റെ ഒരു പുതിയ പരമ്പര കളക്‌ഷനും കീർത്തി സുരേഷ്‌ അനാവരണം ചെയ്തു.

ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ അനവധി ഷോറൂമുകളുള്ള ജോസ്‌ ആലുക്കാസ്‌ ഷോറൂം ശൃംഖല വിപുലീകരിക്കാൻ പദ്ധതിയുണ്ട്‌. ഒരു ദീർഘകാല ബന്ധമാണ്‌ മുന്നിൽ കാണുന്നതെന്ന്‌ കീർത്തി സുരേഷും ജോസ്‌ ആലുക്കാസ്‌ മാനേജിങ്‌ ഡയറക്ടർമാരായ വർഗീസ്‌ ആലുക്ക, പോൾ ജെ. ആലുക്ക, ജോൺ ആലുക്ക എന്നിവരും പറഞ്ഞു.