തൃശ്ശൂർ: ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റിയും ജ്യോതി എൻജിനീയറിങ് കോളേജും ധാരണാപത്രം ഒപ്പുവെച്ചു. സാങ്കേതികമേഖലകളിലെ പുതിയ സാധ്യതകൾ കണ്ടെത്താനും കുട്ടികൾക്കും അധ്യാപകർക്കും ആശയവിനിമയം നടത്താനും ഗവേഷണസംബന്ധമായ സഹായങ്ങൾക്കും അതോടൊപ്പം രണ്ട് സ്ഥാപനങ്ങളിലെയും ലാബുകൾ അടക്കം എല്ലാവിധ സൗകര്യങ്ങളും പങ്കുവെയ്ക്കുവാനും ഉദ്ദേശിച്ചുള്ളതാണ് ധാരണാപത്രം.
ബെംഗളൂരു ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ ഡോ. അബ്രഹാം വി.സി., രജിസ്‌ട്രാർ ഡോ. അനിൽ ജോസഫ് പിന്റൊ, ഡയറക്ടർ ഓഫ് റിസർച്ച് ഡോ. ജോസഫ് വർഗീസ് കുരിത്തറ, ഡീൻ ഡോ. ഐവാൻജോസ്, കോ-ഓർഡിനേറ്റർ ഡോ. ബെന്നി തോമസ്, ജ്യോതി എൻജിനീയറിങ് കോളേജ് മാനേജർ മോൺ. തോമസ് കാക്കശ്ശേരി, കാമ്പസ് ഹെഡ് ഫാ. റോയ് ജോസഫ് വടക്കൻ, അക്കാദമിക് ഡയറക്ടർ ഡോ. ജോസ് കണ്ണമ്പുഴ, പ്രിൻസിപ്പൽ ഡോ. സണ്ണി ജോസഫ് എന്നിവർ പങ്കെടുത്തു.