മലപ്പുറം: സാമൂഹികപരിഷ്കർത്താവും വിദ്യാഭ്യാസവിചക്ഷണനും അലിഗഢ്‌ മുസ്‌ലിം സർവകലാശാലയുടെ സ്ഥാപകനുമായ സർ സയ്യിദ് അഹമ്മദ് ഖാന്റെ ജന്മവാർഷികം ആഘോഷിക്കാൻ അലിഗഢ്‌ സർവകലാശാല പൂർവ വിദ്യാർഥി അസോസിയേഷൻ കേരള സംസ്ഥാനകമ്മിറ്റി തീരുമാനിച്ചു.

സർ സയ്യിദിന്റെ 204 -ാം ജന്മദിനമായ ഞായറാഴ്ച വൈകീട്ട് ഏഴിന് ഓൺലൈൻ ആയി നടക്കുന്ന പരിപാടി ഡോ. അബ്ദുസമദ് സമദാനി എം.പി. ഉദ്ഘാടനംചെയ്യും. അലിഗഢ്‌ യൂണിവേഴ്‌സിറ്റി മുൻ വൈസ് ചാൻസലർ പ്രൊഫ. അബ്ദുൽ അസീസ് സർ സയ്യിദ് സ്മാരക പ്രഭാഷ ണം നടത്തും.

പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ, ഡോക്ടർ ഹുസൈൻ രണ്ടത്താണി, പ്രൊഫ. എലിസബത്ത് തോമസ് തുടങ്ങിയവർ സംസാരിക്കും.

ഇതുസംബന്ധിച്ചു ചേർന്ന യോഗത്തിൽ അഡ്വ. പി.സി. മൊയ്തീൻ അധ്യക്ഷതവഹിച്ചു. സംസ്ഥാനസെക്രട്ടറി ഡോ. അബ്ദുൽ ഹമീദ്, അഡ്വക്കേറ്റ് അബ്ദുറഹിമാൻ കാരാട്ട്, അബ്ദുൽ നാസർ പറവണ്ണ, പ്രൊഫ. അഷ്‌റഫ് സി, ഹനീഫ പെന്ത്ര, കുഞ്ഞലവി, ഇല്ലിയാസ് പി.കെ, പ്രൊഫ. ഫസൽ, സാബിർ കോഴിച്ചെന എന്നിവർ സംസാരിച്ചു.