തൃശ്ശൂർ: കല്യാൺ സിൽക്സിന്റെ ബെംഗളൂരുവിലെ രണ്ടാമത്തെ ഷോറൂം കൊമേഴ്‌സ്യൽ സ്‌ട്രീറ്റിൽ ഒക്‌ടോബർ 21-ന്‌ ഉദ്‌ഘാടനം ചെയ്യും. മൂന്നുനിലകളിലായി ഒരുക്കുന്ന ഈ ഫാഷൻസമുച്ചയം ഫാഷന്റെ പുതിയ ഭാവങ്ങളും രൂപങ്ങളും സമ്മാനിക്കും. എക്സ്‌ക്ളൂസീവ്‌ ഡിസൈനുകളിൽ രൂപകല്പനചെയ്ത കളക്ഷനുകളാണ്‌ പുതിയ ഷോറൂമിലെ ഓരോ സെക്ഷനിലും ലഭ്യമാകുക.

സ്വന്തം നെയ്‌ത്തുശാലകളിൽ രൂപകല്പനചെയ്ത ബ്രൈഡൽ വെയർ ശ്രേണികൾ, ഡെയ്‌ലി വെയർ സാരികൾ, ലാച്ച, ലെഹൻഗ, കുർത്തി, സൽവാർ സ്യൂട്ട്‌, ചുരിദാർ മുതലായവ ഇവിടെ ലഭിക്കും. ബ്രാൻഡഡ്‌ ഫോർമൽ വെയർ, കാഷ്വൽ വെയർ, എത്‌നിക്‌ വെയർ എന്നിവയുൾപ്പെടെ മെൻസ്‌ വെയർ സെക്ഷൻ, സവിശേഷശ്രേണികളാൽ സമ്പന്നമായ കിഡ്‌സ്‌ വെയർ സെക്ഷൻ എന്നിവയും ഒരുക്കിയിട്ടുണ്ട്‌.

ഫാഷൻരംഗത്ത്‌ സവിശേഷമായ കാഴ്‌ചപ്പാടുകളുള്ള ഒരു ഉപഭോക്തൃസമൂഹമാണ്‌ ബെംഗളൂരുവിലുള്ളതെന്നത്‌ കണക്കിലെടുത്താണ്‌ ഷോറൂമിനായി പ്രത്യേകം ഡിസൈനർമാരെയും ഫാഷൻ എക്സ്‌പെർട്ടുകളെയും നിയമിച്ചിട്ടുള്ളതെന്ന്‌ കല്യാൺ സിൽക്സിന്റെ മാനേജിങ്‌ ഡയറക്ടറും ചെയർമാനുമായ ടി.എസ്‌. പട്ടാഭിരാമൻ പറഞ്ഞു.