തിരുവനന്തപുരം: കേരള ഫീഡ്‌സിന്റെ ’അതുല്യം ഗ്രോവർ കോഴിത്തീറ്റ’ വിപണിയിൽ. എട്ടു മുതൽ 20 ആഴ്ചവരെ പ്രായമുള്ള മുട്ടക്കോഴികൾക്കുള്ള തീറ്റയായ അതുല്യം ഗ്രോവർ കോഴിത്തീറ്റ മന്ത്രി ജെ.ചിഞ്ചുറാണി പുറത്തിറക്കി. കേരള ഫീഡ്‌സ് ബ്രാൻഡ് അംബാസഡർ നടൻ ജയറാം ഓൺലൈനായി പങ്കെടുത്തു.

കേരള ഫീഡ്‌സ് എം.ഡി. ഡോ. ബി.ശ്രീകുമാർ, അസിസ്റ്റന്റ് ജനറൽ മാനേജർ ഉഷ പദ്മനാഭൻ എന്നിവർ പങ്കെടുത്തു. എല്ലാ ജില്ലകളിലും തീറ്റ ലഭ്യമാക്കുന്നതിനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.