കോഴിക്കോട്: പ്ലസ്ടു പ്രാക്ടിക്കൽ പരീക്ഷകൾ വരാനിരിക്കെ കോഴിക്കോട് മെഡിക്കൽ കോളേജിലെ യുവഡോക്ടർമാർ ഹയർസെക്കൻഡറി സയൻസ് വിദ്യാർഥികൾക്കായി തികച്ചും സൗജന്യമായി പ്രാക്ടിക്കൽ ക്ലാസുകൾ നൽകുന്നു. ബോർഡ് പരീക്ഷകൾക്കും എൻട്രൻസ് പരീക്ഷകൾക്കും ഒരുപോലെ ഉപയോഗപ്രദമാവുന്ന രീതിയിലാണ് ക്ലാസുകൾ തയ്യാറാക്കിയിട്ടുള്ളത്. DOPA ആപ്പ് വഴിയാണ് ക്ലാസുകൾ ലഭ്യമാവുക. കോവിഡ് കാലത്തെ വിദ്യാർഥികളുടെ ബുദ്ധിമുട്ടുകൾ മുന്നിൽക്കണ്ടാണ് ഇങ്ങനെ ഒരു സൗജന്യസേവനം നൽകാൻ തീരുമാനിച്ചത്. ലളിതവും സുതാര്യവുമായരീതിയിൽ പ്രഗത്ഭരായ അധ്യാപകരുടെയും ഡോക്ടർമാരുടെയും ക്ലാസുകളാണ് പ്ലസ്ടു, പ്ലസ് വൺ വിദ്യാർഥികൾക്ക് DOPA-യിൽ ലഭ്യമാവുക. കൂടുതൽവിവരങ്ങൾക്ക് ഫോൺ-9645032200.