കൊച്ചി: നിരത്തുകളിൽ രണ്ട്‌ പതിറ്റാണ്ടിലേറെയായി തിളങ്ങിനിൽക്കുന്ന സ്പോർട്‌സ് യൂട്ടിലിറ്റി വാഹനം (എസ്.യു.വി.) ആയ മഹീന്ദ്ര ബൊലേറോ 100 ശതമാനം ഫിനാൻസ് സൗകര്യത്തോടെ സ്വന്തമാക്കാൻ അവസരം. എയർബാഗ്, എ.ബി.എസ്., ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസ് എന്നീ ഫീച്ചറുകളുള്ള ബൊലേറോയ്ക്ക് മൂന്നു വർഷത്തെ വാറന്റിയുമുണ്ട്. കുടുംബങ്ങൾക്കും ബിസിനസുകാർക്കും ഒരുപോലെ അനുയോജ്യമായ ഈ വാഹനത്തിന് 16.7 കിലോമീറ്ററാണ് കമ്പനി വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത.

ശക്തമായ എൻജിനു പുറമെ കുറഞ്ഞ മെയിന്റനൻസ് ചെലവാണ് മറ്റൊരു ആകർഷണീയത. എക്സ്‌ചേഞ്ച് ഓഫർ ഉൾപ്പെടെ 31,500 രൂപയുടെ ആനുകൂല്യങ്ങളുണ്ട്. ബുക്കിങ്ങിനും വിവരങ്ങൾക്കും: 9946657299.