കൊച്ചി: ഫ്ളിപ്കാർട്ട് സഹ സ്ഥാപകൻ സച്ചിൻ ബൻസാലും അങ്കിത് അഗർവാളും ചേർന്ന് ബെംഗളൂരു ആസ്ഥാനമായി ആരംഭിച്ച ‘നവി ജനറൽ ഇൻഷുറൻസ്’ കമ്പനി മാസംതോറും പ്രീമിയം അടയ്ക്കാവുന്ന ആരോഗ്യ ഇൻഷുറൻസ് പോളിസി അവതരിപ്പിച്ചു. നവി ഹെൽത്ത് ആപ്പിലൂടെ പേപ്പർരഹിതമായി രണ്ട്‌ മിനിറ്റുകൊണ്ട് എടുക്കാവുന്ന പോളിസിക്ക് മാസംതോറും 240 രൂപ മുതലുള്ള ഇ.എം.ഐ. ഓപ്ഷനുകളുണ്ട്.

വ്യക്തികൾക്കും കുടുംബങ്ങൾക്കുമായി രണ്ടു ലക്ഷം മുതൽ ഒരു കോടി രൂപ വരെ കവർ ചെയ്യുന്ന പോളിസികൾ ലഭ്യമാണ്. 97.3 ശതമാനം എന്ന ഉയർന്ന ക്ലെയിം സെറ്റിൽമെന്റ് അനുപാതമാണ് തങ്ങൾക്കെന്ന് എം.ഡി.യും സി.ഇ.ഒ.യുമായ രാമചന്ദ്ര പണ്ഡിറ്റ് പറഞ്ഞു.

കേരളത്തിൽ 328 ആശുപത്രികൾ ഉൾപ്പെടെ രാജ്യത്ത് മൊത്തം 10,000-ത്തിലേറെ ആശുപത്രികളിൽ കാഷ്‌ലെസ് ക്ലെയിം സൗകര്യമുണ്ട്.