കൊച്ചി: പുതിയ റേഞ്ച് റോവർ ‘വേലാറി’ന്റെ ഡെലിവറി ആരംഭിച്ചതായി ഇന്ത്യയിൽ ‘ജാഗ്വാർ ലാൻഡ് റോവർ ഇന്ത്യ’ അറിയിച്ചു. ആർഡൈനാമിക് എസ് ട്രിം ഇൻജീനിയം 2.0 ലിറ്റർ പെട്രോൾ, ഡീസൽ പവർ ട്രെയ്ൻ വേരിയന്റുകളിൽ പുതിയ വേലാർ ലഭ്യമാണ്. 2.0 ലിറ്റർ പെട്രോൾ എൻജിൻ 184 കെ.ഡബ്ല്യു. പവറും 365 എൻ.എം. ടോർക്കും നൽകുമ്പോൾ, 2.0 ലിറ്റർ ഡീസൽ എൻജിൻ 150 കെ.ഡബ്ല്യു. പവറും 430 എൻ.എം. ടോർക്കും നൽകുന്നു. 79.87 ലക്ഷം രൂപ മുതലാണ് ഇന്ത്യയിലെ എക്സ് ഷോറൂം വില.