തിരുവനന്തപുരം: ലോകത്തെ മുൻനിര ഡിജിറ്റൽ ട്രാൻസ്‌ഫൊർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യു.എസ്‌.ടി. എട്ടു രാജ്യങ്ങളിൽ ടോപ് എംപ്ലോയറായി തിരഞ്ഞെടുക്കപ്പെട്ടു.

യു.എസ്., യു.കെ., മലേഷ്യ, ഇന്ത്യ, മെക്സിക്കോ, സ്പെയിൻ, സിങ്കപ്പൂർ, ഫിലിപ്പീൻസ് എന്നിവിടങ്ങളിലാണ് യു.എസ്.ടി. ടോപ് എംപ്ലോയറായത്. തുടർച്ചയായ മൂന്നാം വർഷമാണ് ടോപ് എംപ്ലോയർ ഇൻസ്റ്റിറ്റ്യൂട്ട് നൽകുന്ന അംഗീകാരം കമ്പനിക്കു ലഭിക്കുന്നത്.

തൊഴിലിടങ്ങളിൽ ജീവനക്കാർക്കു മെച്ചപ്പെട്ട തൊഴിൽസാഹചര്യവും വ്യക്തിഗതവും തൊഴിൽപരവുമായ വികാസത്തിനുള്ള അവസരങ്ങളും ഒരുക്കുന്ന മികച്ച തൊഴിൽ ദാതാക്കൾക്കാണ് ടോപ് എംപ്ലോയർ ഇൻസ്റ്റിറ്റ്യൂട്ട് അംഗീകാരം നൽകുന്നത്. 2018-ൽ സർട്ടിഫിക്കേഷൻ പ്രോഗ്രാമിന്റെ ഭാഗമായ ശേഷം തുടർച്ചയായ നേട്ടങ്ങളാണ് യു.എസ്.ടി. കൈവരിച്ചത്.

ജീവനക്കാരുടെ കഴിവുകളും പീപ്പിൾ പ്രാക്ടീസുമാണ് സ്ഥാപനത്തിന്റെ വളർച്ചയ്ക്കു നിർണായകമായ സംഭാവന നൽകിയതെന്ന് യു.എസ്‌.ടി. ചീഫ് ഓപ്പറേറ്റിങ്‌ ഓഫീസർ മനു ഗോപിനാഥ് അഭിപ്രായപ്പെട്ടു.