കൊച്ചി: അമിതാഭ് ബച്ചൻ വി.കെ.സി. പാദരക്ഷാ ബ്രാൻഡ് അംബാസഡർ. ഇന്ത്യൻ സിനിമയുടെ ഇതിഹാസമായ അമിതാഭ് ബച്ചൻ ആദ്യമായാണ് ഒരു പാദരക്ഷാ ബ്രാൻഡിനെ എൻഡോർസ് ചെയ്യുന്നത്. വി.കെ.സി.യുമായി ചേർന്ന് പ്രവർത്തിക്കുന്നതിലും ‘കഠിനാധ്വാനം ആഘോഷിക്കൂ’ എന്ന കാമ്പെയ്നിലൂടെ നമ്മുടെ ജനങ്ങളെ പ്രചോദിപ്പിക്കുന്നതിലും അഭിമാനമുണ്ടെന്ന് അമിതാഭ് ബച്ചൻ പറഞ്ഞു.

വി.കെ.സി. ഗ്രൂപ്പിനെ സംബന്ധിച്ചിടത്തോളം അമിതാഭ് ബച്ചൻ ഒരു ബ്രാൻഡ് അംബാസഡർ മാത്രമല്ല ഏറ്റവും മികച്ച പ്രോഡക്ടുകളും പുതിയ ഫാഷനുകളുമായി പാദരക്ഷാ നിർമാണ മേഖലയിലെ നേതൃസ്ഥാനത്തെത്തി ഇന്ത്യയിലെ പാദരക്ഷാ വ്യവസായത്തിനാകെ പ്രചോദനമേകാനുള്ള കരുത്തുകൂടിയാണെന്ന് മാനേജിങ് ഡയറക്ടർ വി.കെ.സി. റസാക്ക്‌ പറഞ്ഞു.

അമിതാഭ് ബച്ചനൊപ്പം ഇന്ത്യ ഒട്ടാകെ ‘കഠിനാധ്വാനം ആഘോഷിക്കൂ’ (Celebrate Hard Work) എന്ന കാമ്പെയ്ൻ വി.കെ.സി. ഗ്രൂപ്പ് ഉടൻ ആരംഭിക്കും.