തൃശ്ശൂർ: കല്യാൺ ഹൈപ്പർ മാർക്കറ്റിലും മിഷൻ ക്വാർട്ടേഴ്‌സിലുള്ള കല്യാൺ എക്സ്‌പ്രസ്‌ മാർട്ടിലും 50 ശതമാനം വിലക്കുറവ്‌ നൽകുന്ന നവരാത്രി സെയിൽ തുടരുന്നു. അത്യാകർഷകങ്ങളായ ഓഫറുകളോടുകൂടിയുള്ള സെയിൽ ഒക്‌ടോബർ 17 വരെയുണ്ടാകും.

എം.ആർ.പി.യേക്കാൾ വിലക്കുറവ്‌, സെലക്ടഡ്‌ ഗ്രോസറി ഐറ്റംസിനും ഡെയ്‌ലി യൂസ്‌ പ്രോഡക്ട്‌സിനും കൂടുതൽ വിലക്കുറവ്‌, തിരഞ്ഞെടുക്കപ്പെട്ട ഉത്‌പന്നങ്ങൾക്ക്‌ 50 ശതമാനം വരെ വിലക്കുറവ്‌, ഫാം ഫ്രഷ്‌ പച്ചക്കറികൾ, പഴവർഗങ്ങൾ, പലവ്യഞ്ജനങ്ങൾ തുടങ്ങിയവയ്ക്ക്‌ പ്രത്യേകം ഓഫറുകൾ, ഒപ്പം ബൈ വൺ ഗെറ്റ്‌ വൺ ഓഫർ, സ്റ്റേഷനറി ഐറ്റംസ്‌, ലേറ്റസ്റ്റ്‌ കോസ്‌മെറ്റിക്സ്‌ എന്നിവയുടെ വിപുലമായ ശേഖരം, തിരഞ്ഞെടുക്കപ്പെട്ട ഗൃഹോപകരണങ്ങൾക്ക്‌ 50 ശതമാനംവരെ ഡിസ്‌കൗണ്ട്‌, കിച്ചൺ അപ്ളയൻസുകൾക്ക്‌ മികച്ച ഡിസ്‌കൗണ്ട്‌, ഹൗസ്‌ ഹോൾഡ്‌ ഐറ്റംസിന്‌ 50 ശതമാനം വരെ വിലക്കുറവ്‌ തുടങ്ങിയവയുണ്ട്‌. ഇതോടൊപ്പം കല്യാൺ ഹൈപ്പർ മാർക്കറ്റിന്റെ സ്വന്തം ബ്രാൻഡായ സ്മാർട്ട്‌ലൈഫ്‌ ഉത്‌പന്നങ്ങളും ആകർഷകങ്ങളായ വിവിധ ഓഫറുകളിൽ ഇവിടെനിന്നു വാങ്ങാം.

ലേഡീസ്‌-ജെന്റ്‌സ്‌-കിഡ്‌സ്‌ സെക്ഷനുകളിൽ തിരഞ്ഞെടുത്ത വസ്ത്രങ്ങൾ 50 ശതമാനംവരെ വിലക്കുറവോടെ നൽകുന്ന ആടിസെയിലും കല്യാൺ ഹൈപ്പർ മാർക്കറ്റിന്റെ മൂന്ന്‌, നാല്‌ നിലകളിലായി പ്രവർത്തിക്കുന്ന കല്യാൺ ഫാഷൻ സ്റ്റോറിലുണ്ട്‌.