പാലക്കാട്‌: കവിത ഗോൾഡ്‌ ആൻഡ്‌ ഡയമണ്ട്‌സിന്റെ മൊമന്റ്‌സ്‌ ഓഫ്‌ സെലിബ്രേഷൻ എന്ന പുതിയ പ്രചാരണത്തിന്‌ ബ്രാൻഡ്‌ അംബാസഡർ സിനിമാതാരം ഐശ്വര്യലക്ഷ്മി തുടക്കംകുറിച്ചു. താരത്തിന്റെ സോഷ്യൽമീഡിയ പേജിലൂടെയാണ്‌ പരസ്യചിത്രം പുറത്തിറക്കിയത്‌.

ഇപ്പോൾ അഞ്ച്‌ നഗരങ്ങളിലായി ആറ്‌ ഷോറൂമുകളുള്ള കവിത ഗോൾഡ്‌ ശൃംഖല കൂടുതൽ ഇടങ്ങളിലേക്ക്‌ വ്യാപിപ്പിക്കുന്നതിന്‌ മുന്നോടിയായാണ്‌ ഈ പ്രചാരണമെന്ന്‌ അധികൃതർ അറിയിച്ചു. എക്കോ മീഡിയയ്ക്കുവേണ്ടി സംവിധായകൻ ഭാനുപ്രകാശാണ്‌ പരസ്യചിത്രം ഒരുക്കിയിരിക്കുന്നത്‌.